ലോക്ക്ഡൗണിനു ശേഷം: മാർഗ്ഗനിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

post

ലോക്ക്ഡൗണിനു ശേഷം സംസ്ഥാനം സ്വീകരിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ആരോഗ്യ വകുപ്പ്. കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ആരോഗ്യപ്രർത്തകരുടെ ഒരു ടീമിനെ സജ്ജമാക്കും. പരിശോധനക്കു ശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ സ്വന്തം വീടുകളിൽ തന്നെ  ഐസൊലേഷനിലേക്ക് അയക്കുകയോ അല്ലങ്കിൽ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റുകയോ ചെയ്യും. രോഗലക്ഷണങ്ങളുള്ളവരെ കോവിഡ് ട്രീറ്റ്മെന്റ് സംവിധാനത്തിലേക്കും മാറ്റുന്നു. അതിനായി എയർപോർട്ട്, സീ പോർട്ട്, റെയിൽവേ സ്റ്റേഷൻ, സംസ്ഥാന അതിർത്തികൾ എന്നിവിടങ്ങളിൽ പരിശോധന ടീമിനെ സജ്ജമാക്കും. 

രജിസ്‌ട്രേഷൻ, പരിശോധന, കോർഡിനേഷൻ, ട്രാൻസ്പോർട്ടേഷൻ തുടങ്ങയിവയ്ക്ക് ആവശ്യമായി വരുന്ന ടീം അംഗങ്ങളുടെ ചുമതലയും എണ്ണവും പാലിക്കേണ്ട പ്രോട്ടോക്കോളും കൃത്യമായി മാർഗ്ഗനിർദ്ദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല ഓരോ ജില്ലയിലും സർക്കാർ, സർക്കാരിതര മേഖലയിൽ  ലഭ്യമായ 

ഐസിയു ബെഡുകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയും ഉൾപ്പെടുത്തരിക്കുന്നു. 4610 ഐസിയു ബെഡുകളും 1966 വെന്റിലേറ്ററുകളും അടിയന്തിര സാഹചര്യം നേരിടാൻ സംസ്ഥാനത്ത് ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ലഭ്യമായിട്ടുള്ളതും ഉടനെ ലഭ്യമാകുന്നതുമായ ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റുകൾ, പിസിആർ കിറ്റുകൾ, ഡാക്രോൺ സ്വാബുകൾ എന്നിവയുടെ എണ്ണവും നൽകിയിട്ടുണ്ട്.

 Post Lockdown Strategy for Kerala