കോവിഡ് വാക്‌സിനേഷന്‍: ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

post


തിരുവനന്തപുരം : രാജ്യത്ത്  കോവിഡ് വാക്‌സിനേഷന്‍ 100 കോടി ഡോസ് പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരെ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ആദരിച്ചു. 19 ബ്ലോക്കില്‍ നിന്നും തിരുവനന്തപുരം നഗരസഭയില്‍ നിന്നും തെരഞ്ഞെടുത്ത 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോവിഡ് വാക്സിനേഷനില്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വഹിച്ച പങ്ക് അഭിനന്ദനീയമാണെന്ന്  ജില്ലാ കളക്ടര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി മാസ് വാക്സിനേഷനും ഡ്രൈവ് ത്രൂ വാക്‌സിനേഷനും  സംഘടിപ്പിച്ച് വിജയിപ്പിക്കാന്‍  സാധിച്ചത് ജീവനക്കാരുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനം കൊണ്ടാണന്നും കളക്ടർ പറഞ്ഞു.   ജില്ലാ വികസന കമ്മീഷണര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിനു കെ.എസ്, അഡീഷണല്‍ ഡി.എം.ഒ ഡോ.ജോസ് ജി. ഡിക്രൂസ്,  ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശാ വിജയന്‍, ആരോഗ്യ വകുപ്പിലെ വിവിധ ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.