ഒമിക്രോൺ കർണാടകയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത
കാസർകോട്: ജില്ലയിൽ കോവിഡ് രണ്ടാം ഡോസ് വാക്സിനേഷൻ മുഴുവനാളുകളും സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് നിർദ്ദേശിച്ചു. ഒമിക്രോൺ ഇന്ത്യയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കാസർകോട് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് കോവിഡ് പ്രതിരോധ നോഡൽ ഓഫീസർ ഡോ. മുരളീധര നല്ലൂരായ പറഞ്ഞു.
ജില്ലയിലെ ഗ്രാമീണമേഖലയിൽ വാക് സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ലോകാരോഗ്യ സംഘടന സഹായം നൽകുമെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോക്ടർ ശ്രീന യോഗത്തിൽ അറിയിച്ചു. ഒന്നാം ഡോസ് വാക്സിൻ 98 ശതമാനത്തിലധികം കൈവരിച്ച ജില്ല, രണ്ടാം ഡോസ് വാക്സിനേഷൻ കാര്യത്തിൽ പിന്നിലാണെന്നും ഇതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ വളരെ അത്യാവശ്യമാണെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻ മാരുടെ യോഗം വിളിച്ചു ചേർത്തത്. വിക്രം പ്രതിരോധത്തിന് എല്ലാ പിന്തുണയും ജനപ്രതിനിധികൾ ഉറപ്പുനൽകി നൽകി. രണ്ടാം ഡോസ് വാക്സിനേഷൻ ആവശ്യമായ നടപടികൾ ശക്തിപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ടുമാർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജുകട്ടക്കയം, കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസി.ടി കെ രവി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി.കെ മണികണ്ഠൻ തുടങ്ങിയവരും വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ജയ്സൺ മാത്യു ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു