ഹയർസെക്കൻഡറി പ്രവേശന നടപടികൾ 29 മുതൽ

post

2020-21 അധ്യയനവർഷത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിക്കും. ജൂലൈ 24 എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആഗസ്ത് 14 വരെ അപേക്ഷകൾ  സ്വീകരിക്കും.

സ്‌കൂളുകളിൽ അധ്യാപകരെയും അനധ്യാപകരെയും ഉൾപ്പെടുത്തി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള ഹെൽപ്പ്‌ഡെസ്‌ക്കുകൾ പ്രവർത്തിക്കും. ജൂലൈ 29 മുതൽ പ്രവേശന നടപടികൾ അവസാനിക്കുന്നതുവരെ ഇതു തുടരും. സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് താമസസ്ഥലത്തിനു സമീപത്തെ സ്‌കൂളിൽ പ്രവർത്തിക്കുന്ന സഹായകേന്ദ്രങ്ങളിലൂടെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സംശയങ്ങൾ ദൂരീകരിക്കാൻ ജില്ലാ തലത്തിലും മേഖലാ തലത്തിലും സംസ്ഥാന തലത്തിലും ഹെൽപ്പ് ഡെസ്‌ക്കുകൾ ഉണ്ടായിരിക്കും.