കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച: പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിന് മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൽമാ ബീവിയെ പഞ്ചായത്ത് ഡയറക്ടർ സസ്‌പെൻഡ് ചെയ്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം സെക്രട്ടറി ഓഫീസിൽ ഹാജരാകാതിരിക്കുകയും ജീവനക്കാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഇതുമൂലം പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ യഥാസമയം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തിരുന്നില്ല. കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിലും വീഴ്ചവരുത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.