കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് എക്‌സ്‌ഗ്രേഷ്യ
കെ.എസ്.ആർ.ടി.സി യിൽ നിന്ന് കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സേവനം അവസാനിപ്പിച്ച ദിവസവേതനക്കാർ/എം പാനൽ ജീവനക്കാർക്ക് കോവിഡ് കാലത്തെ സാഹചര്യം കണക്കിലെടുത്ത് എക്‌സ്‌ഗ്രേഷ്യ അനുവദിച്ച് സർക്കാർ ഉത്തരവായി. സർവീസ് കാലയളവ് പരിഗണിച്ച് 1000 രൂപ മുതൽ 3000 രൂപ വരെയാണ് എക്‌സ്‌ഗ്രേഷ്യയായി വിതരണം ചെയ്യുന്നത്. തുക ഓണത്തിന് മുമ്പ് വിതരണം ചെയ്യും.