മൊറട്ടോറിയം കാലാവധി നീട്ടണം, കേന്ദ്രധനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി
റിസർവ് ബാങ്ക് പ്രഖ്യാപിച്ച ലോൺ തിരിച്ചടവിന്റെ മൊറട്ടോറിയം കാലാവധി കോവിഡ് കാലയളവിലെ സാമ്പത്തിക പ്രതിസന്ധി മുൻനിർത്തി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
റിസർവ് ബാങ്ക് പ്രഖ്യാപിച്ച ലോൺ തിരിച്ചടവിന്റെ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31 നു അവസാനിക്കും. സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളും (എം എസ് എം ഇ) ചെറുകിട വ്യാപാരികളും കടുത്ത പണ ഞെരുക്കം അനുഭവിക്കുന്ന സമയത്ത് മൊറട്ടോറിയം തുടരേണ്ടത് അനിവാര്യമാണ്. മൊറട്ടോറിയം കാലയളവിൽ വന്നു ചേർന്ന ഭീമമായ പലിശയും ഇത്തരക്കാർക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൊറട്ടോറിയം പരിധി 2020 ഡിസംബർ 31 വരെ നീട്ടി നല്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും, പലിശയുടെ കാര്യത്തിൽ ഇളവുകൾ നൽകികൊണ്ടുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കാനും മന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചു.