കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവം: പട്ടിക ജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ കേസെടുത്തു

post

പത്തനംതിട്ട അടൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോകും വഴി  ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ  വിവിധ മാധ്യമങ്ങളിൽ വന്ന  വാർത്തയുടെ അടിസ്ഥാനത്തിൽ  പട്ടികജാതി പട്ടികവർഗ്ഗ  കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു.  പട്ടികജാതി പട്ടികവർഗ്ഗ അതിക്രമനിരോധന നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചും നിയമ നടപടികൾ സ്വീകരിക്കാനും  വിശദമായ  റിപ്പോർട്ട് ഏഴ് ദിവസത്തിനകം  കമ്മീഷൻ ഓഫീസിൽ ലഭ്യമാക്കാനും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് നിർദ്ദേശിച്ചു. വിശദമായ അനേ്വഷണം  നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് കമ്മീഷൻ ഓഫീസിൽ ലഭ്യമാക്കാൻ പത്തനംതിട്ട  ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ എന്നിവർക്കും നിർദ്ദേശം നൽകി.