കേരള ലോകായുക്ത പ്രത്യേക സിറ്റിംഗ്

post

കോവിഡ് 19 വ്യാപനത്തെതുടര്‍ന്ന് കേരള ലോകായുക്തയുടെ ഈ മാസം 11 വരെയുളള എല്ലാ സിറ്റിംഗുകളും മാറ്റി വച്ചെങ്കിലും അടിയന്തര സ്വഭാവമുളള കേസുകള്‍ പരിഗണിക്കുന്നതിന് എട്ടിനും ഒന്‍പതിനും ഡിവിഷന്‍ ബെഞ്ചിന്റെയും സിംഗിള്‍ ബെഞ്ചിന്റേയും പ്രത്യേക സിറ്റിംഗുകള്‍ ഗൂഗിള്‍ മീറ്റ് സംവിധാനത്തിലൂടെ നടക്കും. അടിയന്തരമായി പരിഗണിക്കേണ്ട കേസുകള്‍ സംബന്ധിച്ച അപേക്ഷ നാളെ (04.09.2020) വൈകിട്ട് നാലിനു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. പരിഗണിക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങള്‍ ഏഴിന് വൈകിട്ട് മൂന്നിന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിനു പുറമെ കഴിഞ്ഞ സിംഗിള്‍ ബെഞ്ച് പ്രത്യേക സിറ്റിംഗില്‍ മാറ്റിവെച്ച കേസുകള്‍ 11ന് പരിഗണിക്കും. സിറ്റിംഗില്‍ പങ്കെടുക്കാനുളള ഗൂഗില്‍ മീറ്റ് ലിങ്ക് പരാതിക്കാരുടെ മൊബൈല്‍ നമ്പരിലേക്ക് അയച്ച് നല്‍കും. പരാതികള്‍ regitsrar.keralalokayukta@gmail.com  എന്ന ഇമെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം.