ശനിയാഴ്ച 2885 പേർക്ക് കോവിഡ്, 1944 പേർ രോഗമുക്തർ

post

ചികിത്സയിലുള്ളത് 28,802 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 75,848; കഴിഞ്ഞ 24 മണിക്കൂറിനിടെ 43,954 സാമ്പിളുകള്‍ പരിശോധിച്ചു; 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 17 പ്രദേശങ്ങളെ ഒഴിവാക്കി

2885 പേർക്ക് കൂടി കോവിഡ്

കേരളത്തിൽ ശനിയാഴ്ച 2885 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂർ 207, എറണാകുളം 188, പാലക്കാട് 184, തൃശൂർ 172, കോട്ടയം 166, ആലപ്പുഴ 163, കാസർഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.

മരണങ്ങൾ 15

15 മരണങ്ങളാണ് ശനിയാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തൃശൂർ പാമ്പൂർ സ്വദേശി ഫ്രാൻസിസ് ജോസഫ് (84), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ഫോർട്ട് സ്വദേശിനി ഭഗവതി (78), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോഴിക്കോട് ബിഗ് ബസാർ സ്വദേശിനി കദീശാബി (73), ആഗസ്റ്റ് 29ന് മരണമടഞ്ഞ പാലക്കാട് പെരുമ്പാടരി സ്വദേശി ഹംസ (65), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് കായവളപ്പ് സ്വദേശി അബ്ദുൾ ലത്തീഫ് (56), സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി മയ്ദീൻ എം.കെ. മൂശാരുകുടിയിൽ (60), സെപ്റ്റംബർ 2ന് മരണമടഞ്ഞ മലപ്പുറം തിരൂർ സ്വദേശി കുട്ടു (88), സെപ്റ്റംബർ 3ന് മരണമടഞ്ഞ പാലക്കാട് കൊല്ലക്കര സ്വദേശിനി ഖദീജ (45), സെപ്റ്റംബർ 4ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജയിംസ് (76), തിരുവനന്തപുരം കാലടി സ്വദേശി പദ്മനാഭൻ പോറ്റി (101), തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശി റുഹിയാ ബീവി (76), തിരുവനന്തപുരം മണക്കാട് സ്വദേശിനി ഇഷാ ബീവി (72), സെപ്റ്റംബർ 8ന് മരണമടഞ്ഞ കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് (67), തിരുവനന്തപുരം പൂജപ്പുര സ്വദേശി വിജയലക്ഷ്മി അമ്മ (88), തൃശൂർ സ്വദേശി വർഗീസ് (58), എന്നിവരാണ് കോവിഡ് മൂലം മരിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 425 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.

2640 പേർക്ക് സമ്പർക്കത്തിലൂടെ

ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 42 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 137 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2640 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 287 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 541, മലപ്പുറം 286, കോഴിക്കോട് 265, കൊല്ലം 253, കണ്ണൂർ 190, തൃശൂർ 164, കോട്ടയം, എറണാകുളം 159 വീതം, പാലക്കാട് 157, കാസർഗോഡ് 149, ആലപ്പുഴ 148, പത്തനംതിട്ട 64, ഇടുക്കി 57, വയനാട് 48 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

55 ആരോഗ്യ പ്രവർത്തകർക്ക് രോഗം

55 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം 18, എറണാകുളം 10, കൊല്ലം 7, തൃശൂർ 6, കണ്ണൂർ 5, മലപ്പുറം, കോഴിക്കോട് 3 വീതം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 11 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

1944 പേർ കൂടി രോഗമുക്തർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1944 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 393, കൊല്ലം 131, പത്തനംതിട്ട 54, ആലപ്പുഴ 146, കോട്ടയം 138, ഇടുക്കി 28, എറണാകുളം 233, തൃശൂർ 135, പാലക്കാട് 39, മലപ്പുറം 201, കോഴിക്കോട് 176, വയനാട് 31, കണ്ണൂർ 135, കാസർഗോഡ് 104 എന്നിങ്ങനേയാണ് പരിശോധനാ ഫലം ശനിയാഴ്ച നെഗറ്റീവായത്. ഇതോടെ 28,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 75,848 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

2,03,300 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,03,300 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,81,123 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 22,177 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2576 പേരെയാണ് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 43,954 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 20,99,549 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,88,549 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

19 പുതിയ ഹോട്ട് സ്പോട്ടുകൾ

19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കൽ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 8), വർക്കല മുൻസിപ്പാലിറ്റി (വാർഡ് 5), ഒറ്റശേഖരമംഗലം (8), പള്ളിക്കൽ (22), അരുവിക്കര (15), തൃശൂർ ജില്ലയിലെ കോലാഴി (സബ് വാർഡ് 2, 13), മണലൂർ (5), ചേലക്കര (സബ് വാർഡ് 13, 14), പരപ്പൂക്കര (4, 11), പാലക്കാട് ജില്ലയിലെ കരിമ്പ്ര (12), നാഗലശേരി (5), ഇടുക്കി ജില്ലയിലെ ദേവികുളം (8, 13, 14), മൂന്നാർ (സബ് വാർഡ് 12), കോട്ടയം ജില്ലയിലെ മണ്ണാർക്കാട് (13), കാസർഗോഡ് ജില്ലയിലെ പനത്തടി (1, 3), കോഴിക്കോട് ജില്ലയിലെ കീഴരിയൂർ (സബ് വാർഡ് 2, 3), എറണാകുളം ജില്ലയിലെ പാമ്പക്കുട (സബ് വാർഡ് 5), പത്തനംതിട്ട ജില്ലയിലെ കവിയൂർ (സബ് വാർഡ് 8), കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി (4) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വണ്ടാഴി (വാർഡ് 4), ഓങ്ങല്ലൂർ (7), കരിമ്പുഴ (3, 5, 14), കോഴിക്കോട് ജില്ലയിലെ കാവിലുംപാറ (സബ് വാർഡ് 9), പുറമേരി (17), പത്തനംതിട്ട ജില്ലയിലെ അറുവാപ്പുലം (സബ് വാർഡ് 8, 9), കലഞ്ഞൂർ (സബ് വാർഡ് 13), കോട്ടയം ജില്ലയിലെ ഉഴവൂർ (8), എറണാകുളം ജില്ലയിലെ അയവന (സബ് വാർഡ് 9), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ (22) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 603 ഹോട്ട് സ്പോട്ടുകളാണുള്ളത്.