കോവിഡ് വൈറസ്: സംസ്ഥാനത്ത് പഠനം നടത്തും
കോവിഡ് വൈറസിന്റെ ജനിതക ഘടന സംബന്ധിച്ച് സംസ്ഥാനത്ത് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിഎസ്‌ഐആറിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്ക് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ വടക്കൻ ജില്ലകളിലെ രോഗികളിൽ പഠനം നടത്തിയിരുന്നു.
വ്യാപന നിരക്ക് വളരെ കൂടുതലുള്ള വൈറസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയതെന്ന് വിദഗ്ധർ പറയുന്നു. രോഗം പകരാനുള്ള സാധ്യത കൂടുതലായതിനാൽ പ്രായാധിക്യമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇതിന്റെ വെളിച്ചത്തിൽ ബ്രേക്ക് ദ ചെയിൻ കൂടുതൽ കർശനവും കാര്യക്ഷമമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.