സംസ്ഥാനത്ത് 225 ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ
സംസ്ഥാനത്താകമാനം 225 കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗലക്ഷണം കുറഞ്ഞതോ, ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും സി എഫ് എൽ ടി സി കളിലായി 32979 ബെഡുകളാണ് ഒരുക്കിയിട്ടുള്ളത്. അതിൽ 19478 ബെഡുകളിൽ ഇപ്പോൾ രോഗികളെ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്തിട്ടുണ്ട്.
കോവിഡ് മുക്തർക്ക് പല വിധ അസുഖങ്ങൾ വരാനിടയുള്ളതായി റിപ്പോർട്ടുകൾ ഉണ്ട് . അതിന് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിക്കുന്ന കാര്യം അലോചിക്കും രോഗലക്ഷണം രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികളെ ചികിത്സിക്കാൻ ആവശ്യമായ 38 കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്.
ഇവയിൽ 18 സി. എസ്. എൽ. ടി.സികളിൽ അഡ്മിഷൻ ആരംഭിക്കുകയും 689 രോഗികളെ അഡ്മിറ്റ് ചെയ്തു. ഐ സി യു സൗകര്യങ്ങൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങി രോഗികളുടെ പരിചരണത്തിനും സുരക്ഷയ്ക്കും ആവശ്യമായ സൗകര്യങ്ങളെല്ലാം സർക്കാർ പരമാവധി ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.