കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
കേരളം ഉൾപ്പെടെയുള്ള നാല് സംസ്ഥാനങ്ങളിൽ നിലവിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന ചീഫ് സെക്രട്ടറിമാരുടെയും ചീഫ് ഇലക്ട്രൽ ഓഫീസർമാരുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടനാട്, ചവറ മണ്്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നിയമസഭയുടെ കാലാവധി അടുത്ത വർഷം മെയ് മാസം അവസാനിക്കുന്നത് കൂടി കണക്കിലെടുത്താണ് നടപടി.