ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് എങ്ങനെ ?

post




അതിവ്യാപനമുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുളള പ്രത്യേകമായ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. WIPR എന്നത് ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കോവിഡ് -19 രോഗബാധിതരുടെ എണ്ണത്തെ 1000 കൊണ്ട് ഗുണിച്ചിട്ട് പഞ്ചായത്തിലോ നഗരവാര്‍ഡിലോ ഉളള മൊത്തം ജനസംഖ്യയെക്കൊണ്ട് ഹരിക്കുന്നതാണ്. 10ല്‍ കൂടുതല്‍ WIPR ഉളള പഞ്ചായത്തുകള്‍/ നഗര വാര്‍ഡുകളില്‍ പ്രത്യേകമായ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി എല്ലാ ബുധനാഴ്ചയും വൈകുന്നേരത്തോടെ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഇതനുരിച്ച് പട്ടിക പ്രസിദ്ധീകരിച്ച് അത് സംബന്ധിച്ച് വിവരങ്ങള്‍ പ്രചരിപ്പിക്കണം.


ജില്ലാദുരന്തനിവാരണ അതോറിറ്റികള്‍ കണ്ടെയ്‌മെന്റ് സോണുകള്‍ തിരിച്ചു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതും അത്യാവശ്യ സാഹചര്യങ്ങളില്ലാതെ പ്രസ്തുത സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങുന്നില്ലായെന്നും പ്രസ്തുത സ്ഥലങ്ങളിലേക്ക് ആളുകള്‍ പ്രവശിക്കുന്നില്ലായെന്നും ഉറപ്പുവരുത്തേണ്ടതാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി ജില്ലാകളക്ടര്‍മാര്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിക്കേണ്ടതാണ്.