സ്‌കൂള്‍ തുറക്കല്‍; കോവിഡ് വാക്‌സിനേഷന്‍ കുറവുകള്‍ പരിഹരിക്കാന്‍ വാര്‍ഡ് തല സമിതികള്‍ ഇടപെടണം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

post



തിരുവനന്തപുരം :  സംസ്ഥാനത്ത് സ്‌കൂളുകള്‍ പുനരാരംഭിക്കാനുള്ള മൈക്രോപ്ലാനുകള്‍ തയ്യാറാക്കുന്ന വേളയില്‍ അതിനാവശ്യമായ എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃ തലത്തിലേക്കുയരണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.


അയല്‍ക്കൂട്ട സമിതികള്‍ രൂപീകരിച്ചുകൊണ്ട് സപ്തംബര്‍ ആദ്യവാരം തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുള്ള സമ്പൂര്‍ണ്ണ കോവിഡ് വാക്‌സിനേഷനെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനത്തെ എല്ലാ വാര്‍ഡ് തല സമിതികളും രംഗത്തിറങ്ങണമെന്ന് മന്ത്രി പറഞ്ഞു. വാര്‍ഡ് തല കമ്മറ്റികള്‍ അടിയന്തരമായി വിളിച്ച് ചേര്‍ത്ത് കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി, വാക്‌സിനേഷന്‍ കുറവുകള്‍ പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിചേര്‍ത്തു.