ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രായംചെന്നവരും ഗർഭിണികളും കുട്ടികളും 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം

post

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന 75 വയസിന് മുകളിൽ പ്രായമുള്ളവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും അവർക്കൊപ്പം വരുന്ന മാതാപിതാക്കളും 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി.  ഗർഭിണികളും അവരോടൊപ്പം എത്തുന്ന കുട്ടികളും ഭർത്താവും ഇത്തരത്തിൽ 14 ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടതാണ്്. പെയ്ഡ് ക്വാറന്റൈൻ സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.