മൂന്നു നഗരങ്ങളിൽ ഞായറാഴ്‌ചകളിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക്ഡൗൺ കർശനമാക്കി
സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ലോക്ക്ഡൗണിൽ അവശ്യ സർവ്വീസുമായി ബന്ധപ്പെട്ട് ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മൂന്ന് നഗരങ്ങളിൽ ലോക്ക്ഡൗൺ കർശനമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ കുറച്ച് പ്രദേശങ്ങളിലാണ് ലോക്ക്ഡൗൺ ശക്തിപ്പെടുത്തുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ:
1. മ്യൂസിയം ജംഗ്ഷൻ മുതൽ വെള്ളയമ്പലം വരെ
2. കൗഡിയർ - രാജ്ഭവൻ - വെള്ളയമ്പലം
3. പട്ടം - കുറവങ്കോണം - കൗഡിയർ
കൊച്ചി കോർപ്പറേഷൻ:
1. ബിടിഎച്ച് മുതൽ ഹൈക്കോടതി ജംഗ്ഷൻ വരെ
2. മനോരമ ജംഗ്ഷൻ മുതൽ പനമ്പള്ളി നഗർ വരെ
3. കലൂരിലെ ജിസിഡിഎ സ്റ്റേഡിയത്തിലേക്കുള്ള സ്റ്റേഡിയം ലിങ്ക് റോഡിന്റെയും അപ്രോച്ച് റോഡിന്റെയും മുഴുവൻ ഭാഗവും
കോഴിക്കോട് കോർപ്പറേഷൻ:
1. ബീച്ച് റോഡ് - കോഴിക്കോട്
2. എരഞ്ഞിപ്പാലത്തു നിന്ന് PHED റോഡ് - സരോവരം പാർക്ക്, കോഴിക്കോട്
3. വെള്ളിമാടുകുന്ന് - കോവൂർ റോഡ്, കോഴിക്കോട്
അവശ്യവസ്തുക്കളുടെയും അടിയന്തിര വാഹനങ്ങളുടെയും രാവിലെ 5 മുതൽ രാവിലെ 10 വരെ മാത്രം അനുവദിക്കും. ഈ സമയത്ത് നടത്തം, സൈക്ലിംഗ് പോലുള്ള മോട്ടോർ ഇതര ഗതാഗതം അനുവദിക്കും.