വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ഡിസംബർ 31 വരെ അംഗീകാരം പുതുക്കി നൽകും

post

വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും യൂണിറ്റുകൾക്കും അംഗീകാരവും ക്ലാസിഫിക്കേഷനും ഡിസംബർ 31 വരെ പുതുക്കി നൽകാൻ അനുമതി നൽകി ഉത്തരവായി.2020ൽ അംഗീകാരം/ക്ലാസിഫിക്കേഷൻ പുതുക്കേണ്ട ആയുർവേദ കേന്ദ്രങ്ങൾ, ഹോം സ്‌റ്റേകൾ, സർവീസ്ഡ് വില്ല, ഹൗസ് ബോട്ട്, ഗ്രീൻ ഫാം, ഗൃഹസ്ഥലി, ടൂർ ഓപറേറ്റേഴ്‌സ്, അമ്യൂസ്‌മെൻറ് പാർക്ക് എന്നിങ്ങനെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും യൂണിറ്റുകൾക്കും, അവയുടെ അംഗീകാരം/ക്ലാസിഫിക്കേഷൻ കാലാവധി ഡിസംബർ 31 വരെ പുതുക്കി നൽകാൻ വിനോദസഞ്ചാര വകുപ്പ് ഡയറക്ടർക്കാണ് അനുമതി നൽകിയത്. കോവിഡ് 19 രോഗത്തെത്തുടർന്ന് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ നേരിടുന്ന പ്രായോഗികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.