181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനം എത്തി
181 യാത്രക്കാരുമായി ദോഹ-തിരുവനന്തപുരം വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് വിമാനം ലാന്റ് ചെയ്തത്. യാത്രക്കാരില്‍ 96 സ്ത്രീകളും 85 പുരുഷന്‍മാരും 15 ഗര്‍ഭിണികളും പത്ത് വയസില്‍ താഴെയുള്ള 20 കുട്ടികളും(12 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും) അറുപത് വയസിന് മുകളിലുള്ള 25 പേരും(11 സ്ത്രീകളും 14 പുരുഷന്മാരും) 2 ആണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം – 46, കൊല്ലം-51, പത്തനംതിട്ട – 26, ആലപ്പുഴ- 14, തമിഴ്നാട് 18, മഹാരാഷ്ട്ര – 1, മറ്റ് ജില്ലകളിൽ നിന്ന് -25 എന്നിങ്ങനെയാണ് ആകെ യാത്രക്കാരില്‍ കേരളത്തില്‍ നിന്നുളളവരുടെ ജില്ല തിരിച്ചുള്ള എണ്ണം. തമിഴ്‌നാട്ടില്‍ നിന്ന് 20ഉം കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും വിമാനത്തിലുണ്ടാടായിരുന്നു.
വിമാനത്താവളത്തിൽ യാത്രക്കാർക്ക് വിശദമായ ആരോഗ്യ പരിശോധന നടത്തി. ആർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. രോഗം ബാധിച്ചയാളുമായി വിദേശത്തു വച്ച് സമ്പർക്കമുണ്ടായ ഒരു യാത്രക്കാരനെയും പൂർണ ഗർഭിണിയായ ഒരു സ്ത്രീയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവിധജില്ലകളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിന് കെ.എസ്.ആർ.ടി .സി. ബസുകൾ ഏർപ്പെടുത്തിയിരുന്നു.