2000 പി.പി.ഇ കിറ്റ് ആരോഗ്യമന്ത്രിക്ക് കൈമാറി
2000 പി.പി.ഇ കിറ്റുകൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ നൽകി. ഫൗണ്ടേഷന്റെ മാനേജിംഗ് ട്രസ്റ്റി ടി.കെ.എ നായരാണ് കിറ്റുകൾ മന്ത്രിക്ക് കൈമാറിയത്. പഞ്ചാബിലുള്ള ട്രൈഡൻറ് കമ്പനിയാണ് പരിസ്ഥിതി സൗഹൃദമായി നിർമിച്ച കിറ്റുകൾ സ്പോൺസർ ചെയ്തത്.