കുവൈത്ത്, ജിദ്ദ വിമാനങ്ങളില്‍ എത്തിയത് 347 പ്രവാസികള്‍
19 പേരെ ആശുപത്രികളിലേക്ക് മാറ്റി
പ്രവാസികളെ നാട്ടിലേക്കെത്തിക്കുന്നതിനുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്നലെ (13.05.20) രാത്രിയും ഇന്ന് (14.05) പുലര്‍ച്ചെയുമായി കരിപ്പൂരിലെത്തിയ കുവൈത്ത്- കോഴിക്കോട്, ജിദ്ദ- കോഴിക്കോട് പ്രത്യേക വിമാനങ്ങളില്‍ നാടണഞ്ഞത് ആകെ 347 പ്രവാസികള്‍. പരിശോധനകള്‍ക്ക് ശേഷം ഇവരില്‍ 19 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലായാണ് വിവിധ ജില്ലകളില്‍ നിന്നുള്ളവരെ പ്രവേശിപ്പിച്ചത്.
കോഴിക്കോട് ജില്ലക്കാരായ 107 പേരാണ് രണ്ട് വിമാനങ്ങളിലുമായി എത്തിയത്. കുവൈത്തില്‍ നിന്ന് 84 ഉം ജിദ്ദയില്‍ നിന്ന് 23 ഉം കോഴികോട് ജില്ലക്കാരാണ് എത്തിയത്. ഇവരില്‍ കുവൈത്തില്‍ നിന്നെത്തിയ നാലും ജിദ്ദയില്‍ നിന്നെത്തിയ ഒരാളും അടക്കം അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുവൈത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 384 നമ്പര്‍ വിമാനത്തില്‍ 12 ജില്ലകളില്‍ നിന്നായി 111 പുരുഷന്മാരും 81 സ്ത്രീകളുമടക്കം 192 പേരാണ് തിരിച്ചെത്തിത്. ഇവരില്‍ 13 പേരെ ആശുപത്രിയിലേക്കും 62 പേരെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലേക്കും രണ്ടു പേരെ പെയ്ഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്കും 115 പേരെ ഹോം ക്വാറന്റീനും അയച്ചു. കോഴിക്കോട് ജില്ലയില്‍ നിന്ന് 4 പേരെ ആശുപത്രിയിലേക്കും 29 പേരെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലേക്കും രണ്ടു പേരെ പെയ്ഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്കും 49 പേരെ ഹോം ക്വാറന്റീനും അയച്ചു.
ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ എ.ഐ 960 നമ്പര്‍ വിമാനത്തില്‍ 10 ജില്ലകളില്‍ നിന്നായി 154 മലയാളികളും ഒരു ഗുജറാത്ത് സ്വദേശിയുമടക്കം 155 പ്രവാസികള്‍ എത്തി. 68 പുരുഷന്മാരും 87 സ്ത്രീകളും. ഇവരില്‍ 6 പേരെ ആശുപത്രിയിലേക്കും 33 പേരെ വിവിധ ജില്ലകളിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലേക്കും 7 പേരെ പെയ്ഡ് ക്വാറന്റീന്‍ കേന്ദ്രത്തിലേക്കും 109 പേരെ ഹോം ക്വാറന്റീനും അയച്ചു. കോഴിക്കോട് ജില്ലയില്‍ നിന്ന് ഒരാളെ ആശുപത്രിയിലേക്കും 5 പേരെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലേക്കും 17 പേരെ ഹോം ക്വാറന്റീനും അയച്ചു.
കുവൈത്ത്- കോഴിക്കോട് വിമാനത്തില്‍ ആകെ 35 ഗര്‍ഭിണികളും 52 കുട്ടികളും 9 മുതിര്‍ന്നവരുമാണ്. ജിദ്ദ- കോഴിക്കോട് വിമാനത്തില്‍ ആകെ 45 ഗര്‍ഭിണികളും 40 കുട്ടികളും ആറ് മുതിര്‍ന്നവരുമുണ്ട്.