തുപ്പല്ലേ തോറ്റുപോകും ; ബ്രേക്ക്‌ ദി ചെയിൻ രണ്ടാം ഘട്ടം‌ തുടക്കം

post

‘തുപ്പല്ലേ തോറ്റുപോകും’ സന്ദേശവുമായി  ബ്രേക്ക്‌ ദി ചെയിൻ രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വൈറസ് രോഗവും രോഗാണുക്കളും വ്യാപിക്കാൻ തുപ്പൽ ഉൾപ്പെടെയുള്ള സ്രവങ്ങൾ കാരണമാകുന്നു. ഇത്‌ കണക്കിലെടുത്താണ്‌ പൊതുസ്ഥലത്ത്‌ തുപ്പുന്നതിന്‌ എതിരെ പ്രചാരണം.

ഇതോടൊപ്പം "എസ്എംഎസും' പ്രചരിപ്പിക്കും. സോപ്പ് ഉപയോഗിച്ച് കൈകഴുകുക, മാസ്‌ക് ധരിക്കുക, സാമൂഹ്യഅകലം പാലിക്കുക എന്നർഥം.  പാലിക്കേണ്ട പത്ത് പ്രധാന കാര്യങ്ങൾകൂടി ഉൾപ്പെടുത്തി വിപുലമായ പ്രചാരണപരിപാടികൾ നടത്തും. ക്യാമ്പയിൻ പോസ്‌റ്റർ മുഖ്യമന്ത്രി ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്ക്‌ നൽകി പ്രകാശനം ചെയ്‌തു.