ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

post

കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാവുകയില്ല എന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാക്‌സിന്റെ അഭാവത്തില്‍ എച്ച്‌ഐവിയെ പോലെ തന്നെ ലോകത്താകെ നിലനില്‍ക്കുന്ന ഒരു വൈറസായി നോവല്‍ കൊറോണ നിലനില്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഡബ്ല്യുഎച്ച്ഒയിലെ വിദഗ്ധര്‍ പറയുന്നത്.

പൊതുസമൂഹത്തിന്റെയാകെ രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കുക എന്നതും കോവിഡ് 19നെ ചികിത്സിച്ചു സുഖപ്പെടുത്തുന്ന സ്‌പെഷ്യലൈസ്ഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോകോളുകള്‍ യാഥാര്‍ത്ഥ്യമാക്കുക എന്നതും പരമ പ്രധാനമാണ്. നമ്മുടെ പൊതുജനാരോഗ്യ സംവിധാനം അത്തരത്തിലുള്ള ഇടപെടലുകളില്‍ കേന്ദ്രികരിക്കുമ്പോള്‍ തന്നെ പൊതുസമൂഹം ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.