മാസ്‌ക് ജീവിതത്തിന്റെ ഭാഗം, റെസ്റ്റോറന്റുകള്‍ക്ക് സമയം
മാസ്‌ക് പൊതുജീവിതത്തിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. തിക്കും തിരക്കും ഉണ്ടാകാത്ത വിധം കച്ചവട സ്ഥാപനങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ഒക്കെ ക്രമീകരണങ്ങള്‍ ഉണ്ടാവണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക, അവയില്‍ ഉണ്ടാവുന്ന ആളുകളുടെ എണ്ണം ക്രമീകരിക്കുക തുടങ്ങിയ നടപടികള്‍ വ്യക്തികളും കുടുംബങ്ങളും സ്വയമേവ തയ്യാറാകേണ്ടി വരും. റെസ്റ്റോറന്റുകളിലും ഷോപ്പിങ് സെന്ററുകളിലും മറ്റും മുന്‍കൂട്ടി സമയം നിശ്ചയിച്ച് ഉപഭോക്താക്കള്‍ക്ക് ടൈം സ്ലോട്ട് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടിവരും. ലോക്ക്ഡൗണ്‍ തുടര്‍ന്നാലും ഇല്ലെങ്കിലും നാം നമ്മുടെ ഇനിയുള്ള നാളുകള്‍ കൊറോണയെ കരുതികൊണ്ടായിരിക്കണം ജീവിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.