ദുബായ്- കൊച്ചി വിമാനത്തിലെത്തിയത് 181 പേർ
ഇന്നലെ (16/5/2020) കൊച്ചി വിമാനത്താവളത്തിലെത്തിയ ദുബായ്- കൊച്ചി വിമാനത്തിൽ (IX 434 ) 181 പേരെത്തി. ഇതിൽ 57 പേർ പുരുഷന്മാരും 124 പേർ സ്ത്രീകളുമാണ്. 70 ഗർഭിണികളും, പത്ത് വയസ്സിൽ താഴെയുള്ള 32 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.
ഇതിൽ തൃശൂർ ജില്ലക്കാരിയായ ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സക്കായി അയച്ചു . 34 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെന്ററുകളിലും 146 പേരെ വീടുകളിലുമാണ് നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിലുള്ള 17 പേരാണ് ഉണ്ടായിരുന്നത്. ഇവരെയെല്ലാവരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതിൽ 9 പേർ ഗർഭിണികളാണ്.
ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ - 18
എറണാകുളം- 17
ഇടുക്കി- 4
കണ്ണൂർ - 7
കാസർഗോഡ് - 6
കൊല്ലം - 5
കോട്ടയം - 18
കോഴിക്കോട്- 10
മലപ്പുറം - 8
പാലക്കാട് - 15
പത്തനംത്തിട്ട - 19
തിരുവനന്തപുരം - 3
തൃശ്ശൂർ - 51