മോക് ഡ്രില്‍ നടത്തി
ട്രെയിനില്‍ പ്രവാസികള്‍ എത്തുമ്പോള്‍ നടത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച ഇന്ന് മോക് ഡ്രില്‍ നടത്തി. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ജില്ലാ കലക് ടര്‍ ബി അബ് ദുല്‍ നാസറിന്റെ മേല്‍നോട്ടത്തിലായിരുന്നു മോക് ഡ്രില്‍. ട്രെയിനില്‍ കൊണ്ടുവന്ന വൊളന്റിയേഴ്സിനെ ജീവനക്കാരെയും വരിയായി നിര്‍ത്തി കൈ ശുചിയാക്കിയശേഷം ഫ്ളാഷ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് താപനില അളന്നു. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ രേഖപ്പെടുത്തി ഗൃഹനിരീക്ഷണം, സ്ഥാപന നിരീക്ഷണം എന്നിവ നിശ്ചയിച്ച് അതത് ഇടങ്ങിലേക്ക് പോകുന്നതിന് വരിയായി വാഹനത്തിലേക്ക് കയറ്റി. ഇതിനായി കെ എസ് ആര്‍ ടി സി ബസുകളും സജ്ജമാക്കിയിരുന്നു. പ്രവാസികള്‍ എത്തുമ്പോള്‍ ക്രമീകരണങ്ങള്‍ കുറ്റമറ്റതാക്കുന്നതിന് വേണ്ടിയായിരുന്നു മോക്ഡ്രില്‍. സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി ഡി എം ഒ ആര്‍.സന്ധ്യ എന്നിവര്‍ സന്നിഹിതരായി.