ഓൺലൈനിൽ പരാതി പരിഹാരം ഉറപ്പു വരുത്തി യുവജനകമ്മീഷൻ
കൊറോണയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ സേവനങ്ങൾ മുടങ്ങാതെ ലഭ്യമാക്കാനുള്ള സംവിധാനം ഉറപ്പു വരുത്തിയ യുവജന കമ്മീഷൻ. ലോക്ക്ഡൗൺ പശ്ചാത്തലത്തിലാണ് യുവജന കമ്മീഷൻ ഓൺലൈനായി പരാതി സ്വീകരിക്കുകയും പരാതിയിന്മേൽ സ്വീകരിച്ച നടപടി ഓൺലൈൻ ആയി തന്നെ പരാതിക്കാരനെ അറിയിക്കാനുമുള്ള നടപടി സ്വീകരിച്ചത്. പ്രളയത്തിൽ സ്‌പോർട്‌സ് സർട്ടിഫിക്കറ്റുകൾ നഷ്ടമായ ആലപ്പുഴ കട്ടച്ചിറ സ്വദേശി രാഹുൽ വി ആർ ഓൺലൈൻ ആയി സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ലഭ്യമാക്കാൻ സഹായം ആവശ്യപ്പെട്ട് പരാതി യുവജനകമ്മീഷനു സമർപ്പിച്ചതോടെ പരാതി പരിഹാരത്തിന്റെ നവീന മാതൃകയിലേക്ക് കമ്മീഷൻ ചുവടുവച്ചു. ഓൺലൈൻ പരാതി പരിഹാര സംവിധാനം ലോക്ഡൗണിനു ശേഷം വ്യാപകമാക്കാനാണ് കമ്മീഷന്റെ തീരുമാനം. ഓൺലൈൻ പരാതി പരിഹാര അദാലത്തുകൾ നടത്താനുള്ള സംവിധാനം യുവജന കമ്മീഷൻ ഒരുക്കുമെന്ന് ചെയർപേഴ്‌സൺ ചിന്താ ജെറോം അറിയിച്ചു.