കോവിഡ് 19: റിയാദില്‍ നിന്ന് 152 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി
റിയാദില്‍ നിന്നുള്ള എ.ഐ - 1906 എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് (മെയ് 19) രാത്രി 8 മണിക്ക് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത് 152 പ്രവാസികള്‍. 14 ജില്ലകളില്‍ നിന്നായി 143 പേരും കര്‍ണ്ണാടകയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നാല് പേര്‍ വീതവും പശ്ചിമ ബംഗാളില്‍ നിന്ന് ഒരാളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള അഞ്ച് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 19 കുട്ടികള്‍, 53 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കോഴിക്കോട് -16, മലപ്പുറം - 41, ആലപ്പുഴ - 12, എറണാകുളം - 15, ഇടുക്കി - ഏഴ്, കണ്ണൂര്‍ - എട്ട്, കാസര്‍ഗോഡ് - രണ്ട്, കൊല്ലം - എട്ട്, കോട്ടയം - ആറ്, പാലക്കാട് - 11, പത്തനംതിട്ട - ഏഴ്, തിരുവനന്തപുരം -അഞ്ച്, തൃശൂര്‍ - മൂന്ന്, വയനാട് - രണ്ട് എന്നിങ്ങനെയാണ് യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്.
രണ്ട് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്ക് മാത്രമാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആരോഗ്യ പ്രശനങ്ങളുള്ള തിരുവനന്തപുരം സ്വദേശിയേയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
54 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ അവരുടെ ആവശ്യപ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ട നിരീക്ഷണ കേന്ദ്രങ്ങളിലാക്കി. കോഴിക്കോട് - ഒമ്പത്, മലപ്പുറം - 16, ആലപ്പുഴ - മൂന്ന്, എറണാകുളം - അഞ്ച്, കണ്ണൂര്‍ - മൂന്ന്, കാസര്‍ഗോഡ് - രണ്ട്, കൊല്ലം - അഞ്ച്, കോട്ടയം - ഒന്ന്, പാലക്കാട് - മൂന്ന്, പത്തനംതിട്ട - ഒന്ന്, തിരുവനന്തപുരം -മൂന്ന്, തൃശൂര്‍ - ഒന്ന്, വയനാട് - രണ്ട്.
ഇവര്‍ക്ക് പുറമെ ആലപ്പുഴ, മലപ്പുറം സ്വദേശികളായ രണ്ട് പേരും ഒരു പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ് സ്വന്തം ചെലവില്‍ കഴിയേണ്ട പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലുളളത്.
93 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. കോഴിക്കോട് -ആറ്, മലപ്പുറം- 24, ആലപ്പുഴ - എട്ട്, എറണാകുളം - 10, ഇടുക്കി - ഏഴ്, കണ്ണൂര്‍ - അഞ്ച്, കൊല്ലം - മൂന്ന്, കോട്ടയം - അഞ്ച്, പാലക്കാട് - എട്ട്, പത്തനംതിട്ട - ആറ്, തിരുവനന്തപുരം - ഒന്ന്, തൃശൂര്‍ - രണ്ട്, തമിഴ് നാട്ടില്‍ നിന്നുള്ള നാല് പേര്‍, കര്‍ണ്ണാടകയില്‍ നിന്നുള്ള നാല് പേര്‍ എന്നിവരാണ് ഇത്തരത്തില്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.