കൊച്ചി വിമാനത്താവളത്തിലെത്തിയ ലണ്ടൻ - കൊച്ചി (AI 130) വിമാനത്തിൽ 186 യാത്രക്കാർ
ഇന്ന് രാവിലെ ( 20/5/20) കൊച്ചി വിമാനത്താവളത്തിലെത്തിയ ലണ്ടൻ - കൊച്ചി (AI 130) വിമാനത്തിൽ 186 യാത്രക്കാരാണുണ്ടായിരുന്നത്. ഇതിൽ 93 പേർ പുരുഷൻമാരും 93 പേർ സ്ത്രീകളുമാണ്. പത്ത് വയസിൽ താഴെയുള്ള 9 കുട്ടികളും 24 ഗർഭിണികളും 3 മുതിർന്ന പൗരൻമാരും ഇതിൽ ഉൾപ്പെടുന്നു.
യാത്രക്കാരിൽ 123 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയർ സെൻ്ററുകളിലും 63 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ - 8
എറണാകുളം-38
ഇടുക്കി - 1
കണ്ണൂർ - 13
കാസർഗോഡ് - 1
കൊല്ലം-8
കോട്ടയം - 22
കോഴിക്കോട്-13
മലപ്പുറം - 9
പാലക്കാട് - 10
പത്തനംതിട്ട - 7
തിരുവനന്തപുരം - 25
വയനാട്- 4
തൃശ്ശൂർ - 22
മറ്റ് സംസ്ഥാനങ്ങൾ - 5