എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കാര്‍ട്ടൂണ്‍ മതില്‍

post

സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷന്‍, വനിത - ശിശു വികസന വകുപ്പ്, കേരള കാര്‍ട്ടൂണ്‍ അക്കാദമി എന്നിവ സംയുക്തമായി ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി തിരുവനന്തപുരത്ത് കാര്‍ട്ടൂണ്‍ മതില്‍ തീര്‍ത്തു. ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ കാര്‍ട്ടൂണ്‍ മതില്‍ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കുമെന്ന് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സോപ്പ്, മാസ്‌ക്, സാമൂഹ്യ അകലം (എസ്.എം.എസ്.), പൊതുനിരത്തില്‍ തപ്പുന്നതിനെതിരെ തുപ്പല്ലേ തോറ്റു പോകും തുടങ്ങിയ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കാര്‍ട്ടൂണ്‍ മതില്‍. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ കൂടുതല്‍ വിപുലമാക്കി വൈറസ് വ്യാപനത്തിനെതിരെ പൊതുജനങ്ങളില്‍ നല്ല ബോധവല്‍ക്കരണം നടത്താന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

കാര്‍ട്ടൂണിസ്റ്റുകളായ കൃഷ്ണകുമാര്‍ വട്ടപ്പറമ്പില്‍, ഭരത് മനോജ്, മനോജ് മത്താശ്ശേരി, സിനിലാല്‍ ഒ. ശങ്കര്‍, ശാക്കിര്‍ എറവക്കാട്, അനില്‍ വേഗ, അബ്ബ വാഴൂര്‍, പ്രസന്നന്‍ ആനിക്കാട്, ഇ. പി. പീറ്റര്‍, വി. ആര്‍. സത്യദേവ്, പ്രതാപന്‍ പുളിമാത്ത്, സ്വാതി ജയകുമാര്‍, എ. സതീഷ്, കെ. ഉണ്ണികൃഷ്ണന്‍, അനൂപ് രാധാകൃഷ്ണന്‍, രതീഷ് രവി, ഡാവിഞ്ചി സുരേഷ്, സുഭാഷ് കല്ലൂര്‍, സനീഷ് ദിവാകരന്‍, സജീവ് ശൂരനാട്, ഷാജി സീതത്തോട്, സുരേഷ് ഹരിപ്പാട്, മധൂസ്, ടി. എസ്. സന്തോഷ്, പ്രിയരഞ്ജിനി, ദിന്‍രാജ്, മോഹന്‍ദാസ്, ബൈജു പൗലോസ്, കലേഷ് പൊന്നപ്പന്‍, ശിവദാസ് വാസു, എം.എസ്. രഞ്ജിത്ത് എന്നിവര്‍ കാര്‍ട്ടൂണ്‍ മതിലില്‍ പങ്കാളികളായി.