രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ലോക്ക് ഡൗൺ 2020 മെയ് 4 മുതൽ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളിൽ നടപ്പാക്കേണ്ട മാർഗനിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിമാനം, റെയിൽവേ, അന്തർ സംസ്ഥാന യാത്രകൾ തുടങ്ങിയവയ്ക്കുള്ള വിലക്ക് സോൺ പരിഗണിക്കാതെ തന്നെ തുടരും.