റഷ്യ-കുവൈറ്റ് വിമാനങ്ങൾ തിരുവനന്തപുരത്തെത്തി
റഷ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ പ്രവാസികളുമായി മെയ് 20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. റഷ്യയിലെ മോസ്‌കോയില്‍ നിന്നുമെത്തിയ വിമാനത്തില്‍ 104 യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും രോഗലക്ഷണമില്ല. എല്ലാവരെയും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ അയച്ചു.
യാത്രക്കാരുടെ ജില്ല/സംസ്ഥാനം തിരിച്ചുള്ള വിവരം: തിരുവനന്തപുരം - 10 കൊല്ലം - 18 പത്തനംതിട്ട - 5 ആലപ്പുഴ - 8 കോട്ടയം - 5 ഇടുക്കി - 1എറണാകുളം - 15 തൃശൂര്‍ - 16 പാലക്കാട് - 1 കോഴിക്കോട് - 9 മലപ്പുറം - 3 കണ്ണൂര്‍ - 9 കാസര്‍കോട് - 3 തമിഴ്‌നാട് - 1
കുവൈറ്റില്‍ നിന്നും പ്രവാസികളുമായി തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ 178 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ തിരുവനന്തപുരം സ്വദേശികളായ നാലുപേരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 93 പേരെ ഹോം ക്വാറന്റൈനിലും ബാക്കിയുള്ളവരെ കെയര്‍ സെന്ററിലേക്കും മാറ്റി. യാത്രക്കാരുടെ ജില്ല/സംസ്ഥാനം തിരിച്ചുള്ളവരുടെ വിവരം:
യാത്രക്കാരുടെ ജില്ല/സംസ്ഥാനം തിരിച്ചുള്ള വിവരം: തിരുവനന്തപുരം - 36 കൊല്ലം - 52 പത്തനംതിട്ട - 43 കോട്ടയം - 7 പാലക്കാട് - 2 ആലപ്പുഴ - 15 മലപ്പുറം - 5 തൃശൂര്‍ - 2 കോഴിക്കോട് - 3 എറണാകുളം - 8 കണ്ണൂര്‍ - 5