വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തിയത് 91344 പേർ
വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും 91344 പേർ കേരളത്തിലെത്തി. ഇതിൽ 2961 ഗർഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് 82299 പേരാണ് വന്നത്. 43 വിമാനങ്ങളിൽ 9367 പേർ എത്തി. ഇതിൽ 157 പേർ ആശുപത്രികളിൽ ക്വാറന്റീനിലാണ്. ആഭ്യന്തര വിമാന സർവീസ് ആരംഭിക്കുമ്പോൾ കേരളത്തിലെത്തുന്നവർക്ക് നിലവിൽ ഇവിടെ സ്വീകരിച്ചിട്ടുള്ള ക്വാറന്റിൻ രീതി പാലിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ബിസിനസ് ആവശ്യങ്ങൾക്കായി വന്ന് പെട്ടെന്ന് മടങ്ങുന്നവർക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് തിരികെ പോകാമെന്നും അദ്ദേഹം അറിയിച്ചു.