ഇന്ന് കരിപ്പൂരിലേക്ക് മൂന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍
ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മലയാളികളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ന് (മെയ് 25) മൂന്ന് പ്രത്യേക വിമാനങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ബാംഗ്ലൂര്‍, മുബൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് എയര്‍ ഇന്ത്യ പ്രത്യേക വിമാനങ്ങളില്‍ എത്തിക്കുക. തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.25 നും മുബൈയില്‍ നിന്ന് രാവിലെ 10 നും ബാഗ്ലൂരില്‍ നിന്നുള്ള പ്രത്യേക വിമാനം വൈകുന്നേരം 4.20 നും എത്തുമെന്നാണ് വിവരം.