കോവിഡ് 19: അബുദാബിയില്‍ നിന്ന് 189 പ്രവാസികള്‍ കൂടി തിരിച്ചെത്തി
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ നിന്ന് 189 പ്രവാസികള്‍ കൂടി തിരിച്ചെത്തി. ഐ.എക്‌സ് 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് (മെയ് 27) വൈകീട്ട് ആറ് മണിക്കാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. എട്ട് ജില്ലകളില്‍ നിന്നുള്ള 187 പേരും 2 മാഹി സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള 4 പേര്‍, 10 വയസിനു താഴെ പ്രായമുള്ള 38 കുട്ടികള്‍, 45 ഗര്‍ഭിണികള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
തിരിച്ചെത്തിയവരില്‍ 7 പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് (മലപ്പുറം 6, പാലക്കാട് 1). ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍: കോഴിക്കോട് 45, മലപ്പുറം 93, കണ്ണൂര്‍ 5, കാസര്‍കോട് 9, പാലക്കാട് 22, വയനാട് 5, തൃശൂര്‍ 5, എറണാകുളം 3. ഇവരെ കൂടാതെ 2 മാഹി സ്വദേശികളും.
അബുദബിയില്‍ നിന്നെത്തിയ 72 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് 16, മലപ്പുറം 34, കണ്ണൂര്‍ 1, കാസര്‍കോട് 5, പാലക്കാട് 9, വയനാട് 2, തൃശൂര്‍ 5
110 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. കോഴിക്കോട് 29, മലപ്പുറം 53, കണ്ണൂര്‍ 4, കാസര്‍കോഡ് 4, പാലക്കാട് 12, വയനാട് 3, എറണാകുളം 3. മാഹിയില്‍ നിന്നെത്തിയ 2 യാത്രക്കാരെയും ഇത്തരത്തില്‍ സ്വന്തം വീടുകളിലേക്ക് പ്രത്യേക നിരീക്ഷണത്തിനായി അയച്ചു.