കോവിഡ്: ബംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ 73 യാത്രക്കാര്‍ കരിപ്പൂരിലെത്തി
ബംഗളൂരുവില്‍ നിന്ന് 73 യാത്രക്കാരുമായി 6E -1729 ഇന്‍ഡിഗോ പ്രത്യേക വിമാനം ഇന്ന് (മെയ് 28) വൈകുന്നേരം 4.15 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. ഏഴ് ജില്ലകളില്‍ നിന്നുള്ള 48 പുരുഷന്മാരും 25 സ്ത്രീകളുമാണ് വിമാനത്തിലുണ്ടായിരുന്നത്..
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ, മലപ്പുറം - 20, കണ്ണൂര്‍ - നാല്, കാസര്‍കോട് - നാല്, കോഴിക്കോട് - 39, പാലക്കാട് - നാല്, വയനാട് - ഒന്ന് , തൃശൂര്‍ - ഒന്ന്.
തിരിച്ചെത്തിയവരില്‍ ഒരു മലപ്പുറം സ്വദേശി സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത ശേഷിക്കുന്ന 72 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാണ് കഴിയുന്നത്.