കോവിഡ് 19: ദുബൈയില്‍ നിന്നും 181 പ്രവാസികള്‍ കൂടി മടങ്ങിയെത്തി
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുബൈയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 181 പ്രവാസികള്‍ കൂടി ഇന്ന് (മെയ് 30) തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 9.40 ന് എത്തിയ ഐ എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ 103 പുരുഷന്മാരും 78 സ്ത്രീകളും ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ നിന്നുള്ളവരാണ് ഉണ്ടായിരുന്നത്.
65 വയസിന് മുകളില്‍ പ്രായമുള്ള 4 പേര്, 10 വയസിനു താഴെ പ്രായമുള്ള 45 കുട്ടികള്‍, 26 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സംഘം. തിരിച്ചെത്തിയവരില്‍ ഒരാളെ വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 73 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 106 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഒരാള്‍ സ്വന്തം ചെലവിലുള്ള നിരീക്ഷണ സൗകര്യവും തെരഞ്ഞെടുത്തു. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.
തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍: മലപ്പുറം 63, കണ്ണൂര്‍ 6, കാസര്‍കോഡ് 5, കോഴിക്കോട് 89, പാലക്കാട് 9, വയനാട് 9