റേഷന്‍ കടകളില്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍ ഒഴിവാക്കി
സംസ്ഥാനത്ത് കോവിൽ 19 രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഒരു മാസത്തേക്ക് ഇ-പോസ് മെഷീനിലൂടെ ഉള്ള റേഷൻ വിതരണത്തിന് ബയോമെട്രിക് ഒതന്റിക്കേഷന്‍ ഒഴിവാക്കി. ഈ സാഹചര്യത്തിൽ ഇ-പോസിന്റെ അടുത്ത ഓപ്ഷനായ OTP മുഖേന റേഷൻ വിതരണം നടത്തും. എന്തെങ്കിലും കാരണത്താൽ OTP വഴിയുള്ള രീതി പരാജയപ്പെട്ടാൽ മാനുവൽ മോഡിലൂടെ വിതരണം നടത്താം.
അതേസമയം പോർട്ടബിലിറ്റി പ്രകാരമുള്ള വിതരണത്തിന് ബയോമെട്രിക് ഒതന്റിക്കേഷന്‍ പാലിക്കേണ്ടതാണ്. പോർട്ടബിലിറ്റി പ്രകാരമുള്ള വിതരണത്തിനായി ഇ-പോസ് മെഷീനിൽ വിരൽ പതിപ്പിക്കുന്നതിന് മുമ്പ് ഗുണഭോക്താവ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കേണ്ടതാണ്. ഇതിനുവേണ്ട സാനിറ്റൈസർ റേഷന്‍ കടകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.