ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ
ഓൺലൈൻ പഠനത്തിനായി സൗകര്യങ്ങളുടെ അഭാവമുള്ള ഒരു വിഭാഗം കുട്ടികൾക്ക് സഹായവുമായി സഹകരണ സംഘങ്ങൾ. വീടുകളിൽ ടെലിവിഷൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി സഹകരണ സംഘങ്ങൾ ടെലിവിഷൻ സൗകര്യമൊരുക്കും. അതത് പ്രദേശങ്ങളിലെ സ്‌കൂളിലെ പ്രഥമ അധ്യാപകർ നൽകുന്ന പട്ടിക പ്രകാരമുള്ളതോ, ഒരു സഹകരണ സംഘത്തിന്റെ പ്രവർത്തന പരിധിയിൽ താമസിക്കുന്ന, സംഘം കണ്ടെത്തുന്ന അർഹരായ വിദ്യാർത്ഥികൾക്കോ ടെലിവിഷൻ ലഭ്യമാക്കുകയാണ് ചെയ്യുക. ഇപ്രകാരം കുട്ടികൾക്ക് ടെലിവിഷൻ വാങ്ങി നൽകുന്നതിന് സഹകരണ സംഘങ്ങൾക്ക് പ്രത്യേക അനുമതി നൽകി സഹകരണ സംഘം രജിസ്ട്രാർ ഉത്തരവ് പുറപ്പെടുവിച്ചു.