ഒരുമയ്ക്ക് ഒരു കുട അകലം: കാസർഗോഡ് ജില്ലാതല ക്യാമ്പയിന്‍ ആരംഭിച്ചു
കുടുംബശ്രീയുടെ കുടകളിലൂടെ സാമൂഹ്യ അകലം പാലിക്കാം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു നിര്‍വ്വഹിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ സാമൂഹിക അകലം പൊതു ഇടങ്ങളില്‍ കുട ചൂടുന്നതിലൂടെ സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.
കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഗുണമേന്മയുളള കുടകള്‍ സി ഡി എസ് മുഖേന വില്‍പന നടത്തും. ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, എ ഡി എം സി ഡി ഹരിദാസ്, ജില്ലാമിഷന്‍ അഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ സ്വാഗതവും എ ഡി എം സി ഹരിദാസന്‍ നന്ദിയും പറഞ്ഞു.