എ.ഐ.ഐ.എം.എസ് പ്രവേശന പരീക്ഷ: വിദ്യാർത്ഥികൾ ആവശ്യപ്പെട്ട സെന്റർ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

post

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എ.ഐ.ഐ.എം.എസ് പ്രവേശനപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട സെന്ററുകൾ അനുവദിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനന് അയച്ച ഇമെയിൽ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ജൂൺ 11-നാണ് രാജ്യത്താകെ പരീക്ഷ നടക്കുന്നത്. തിരുവനന്തപുരം സെന്റർ ചോദിച്ച പല വിദ്യാർത്ഥികൾക്കും തമിഴ്‌നാട്ടിലാണ് സെന്റർ കിട്ടിയത്. ഇന്നത്തെ സാഹചര്യത്തിൽ മറ്റൊരു സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ വിദ്യാർത്ഥികളെ നിർബന്ധിക്കാൻ കഴിയില്ല. അതുകൊണ്ട് വിദ്യാർത്ഥികൾ ആവശ്യപ്പെട്ട പരീക്ഷാകേന്ദ്രം തന്നെ അനുവദിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.