ഭാഗ്യക്കുറി: ജൂലൈയിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും നറുക്കെടുക്കും

post

കേരള സംസ്ഥാന ഭാഗ്യക്കുറി ജൂലൈ മാസത്തിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പ് നടത്താൻ തീരുമാനമായി.

ഇതുപ്രകാരം തിങ്കളാഴ്ച -വിൻവിൻ (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ചൊവ്വ -സ്ത്രീശക്തി (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ബുധൻ -അക്ഷയ (ഒന്നാം സമ്മാനം 70 ലക്ഷം രൂപ), വ്യാഴം -കാരുണ്യ പ്ലസ് (ഒന്നാം സമ്മാനം 80 ലക്ഷം രൂപ), വെള്ളി- നിർമൽ (ഒന്നാം സമ്മാനം 70 ലക്ഷം രൂപ), ശനി- കാരുണ്യ (ഒന്നാം സമ്മാനം 80 ലക്ഷം രൂപ) എന്നീ ഭാഗ്യക്കുറികൾ നറുക്കെടുക്കും. ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന പൗർണമി ഭാഗ്യക്കുറിയുടെ ജൂലൈ മാസത്തെ ആർ.എൻ- 450, 451, 452, 453 നമ്പർ ടിക്കറ്റുകൾ റദ്ദു ചെയ്തു. മൺസൂൺ ബമ്പർ ഭാഗ്യക്കുറി ജൂലൈ 30ന് നറുക്കെടുക്കും. കോവിഡ്-19 മുൻകരുതലുകൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ടിക്കറ്റ് വില്പന നടത്തുക. കണ്ടെയ്‌മെന്റ് സോണുകളിലും സമ്പൂർണ്ണ ലോക്ക്ഡൗണുള്ള ഞായറാഴ്ചകളിലും ടിക്കറ്റ് വില്പന ഉണ്ടാകില്ല. ലോക്ക്ഡൗൺ മൂലം മാർച്ചിൽ നറുക്കെടുപ്പ് മാറ്റിവച്ച എട്ട് ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് ഈ മാസത്തിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലായി നടത്തിവരികയാണ്.