തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് 3.70 ലക്ഷം തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്തു
കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ വീതമുള്ള ധനസഹായം 3.70 ലക്ഷം തൊഴിലാളികൾക്ക് 37 കോടി രൂപ വിതരണം ചെയ്തു. ധനസഹായത്തിന് ഇനിയും അപേക്ഷിക്കാത്ത തൊഴിലാളികൾ www.tailorwelfare.in എന്ന വെബ്‌സൈറ്റ് മുഖേന ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ട് ധനസഹായം ലഭ്യമാകാത്ത തൊഴിലാളികൾ ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെയർപേഴ്‌സൺ ജി. രാജമ്മ അറിയിച്ചു.