ത്രൈമാസ വാഹന നികുതി: തീയതി നീട്ടി

post

സംസ്ഥാനത്തെ കോൺട്രാക്റ്റ് കാര്യേജുകളുടെയും ചരക്കു വാഹനങ്ങളുടെയും (ട്രാൻസ്‌പോർട്ട്-നോൺട്രാൻസ്‌പോർട്ട്) ഏപ്രിൽ ഒന്നുമുതൽ ത്രൈമാസ കാലയളവിലേക്കുള്ള വാഹന നികുതി അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 15 വരെ നീട്ടുന്നതിന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉത്തരവിട്ടു. നേരത്തെ രണ്ട് തവണ സമയപരിധി നീട്ടിയിരുന്നെങ്കിലും വാഹന ഉടമകളുടെ അപേക്ഷ പരിഗണിച്ചും കോവിഡ്-19 രോഗ വ്യാപനവും അതുമൂലം വാഹന ഉടമകൾക്കുണ്ടായ പ്രയാസങ്ങൾ കണക്കിലെടുത്തുമാണ് സമയം വീണ്ടും ദീർഘിപ്പിച്ചത്.

സ്റ്റേജ് കാര്യേജുകൾക്ക് ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന ത്രൈമാസ കാലയളവിലെ നികുതി സർക്കാർ പൂർണ്ണമായും ഒഴിവാക്കി. കോൺട്രാക്റ്റ് കാര്യേജുകൾക്ക് ഇരുപത് ശതമാനം നികുതിയും ഒഴിവാക്കി നൽകി.