ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ ജൂലൈ ആറുമുതൽ: സംശയ ദൂരീകരണത്തിന് വാർറൂം
കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ ജൂലൈ ആറ് മുതൽ 15 വരെ നടത്തും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരിൽ നിന്നും സംശയങ്ങളും അന്വേഷണങ്ങളും പരിഹരിക്കാനും പരീക്ഷയുടെ സുഗമമായ സംഘാടനത്തിനുമായി സംസ്ഥാനതലത്തിൽ പരീക്ഷാകമ്മീഷണറുടെ കാര്യാലയത്തിൽ രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു മണി വരെ പ്രവർത്തിക്കുന്ന വാർ റൂം സജ്ജീകരിച്ചിട്ടുണ്ട്. വാർ റൂമിന്റെ ഫോൺ നമ്പരുകളും, ഇമെയിൽ വിലാസവും ചുവടെ:
ഫോൺ നമ്പരുകൾ: 9446112981, 8301098511
വാട്‌സ് ആപ് നമ്പർ: 9446112981
ഇമെയിൽ: deledexamwarroom@gmail.com