യാത്രാ വിശദാംശങ്ങൾ എല്ലാവരും എഴുതി സൂക്ഷിക്കണം: മുഖ്യമന്ത്രി

post

ഓരോ ദിവസത്തെയും യാത്രാ വിവരങ്ങൾ എല്ലാവരും എഴുതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഞ്ചരിച്ച വാഹനങ്ങളുടെ നമ്പർ, സമയം, സന്ദർശിച്ച സ്ഥലങ്ങൾ, ഹോട്ടലിൽ പോയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശം, സമയം തുടങ്ങി മുഴുവൻ വിവരങ്ങളും ബുക്കിലോ ഡയറിലിലോ ഫോണിലോ എഴുതി സൂക്ഷിക്കണം. ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി നൽകുന്ന കണക്കുകൾ പ്രകാരം ആഗസ്റ്റ് അവസാനത്തോടെ കേരളത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ആക്റ്റീവ് കേസുകളുടെ എണ്ണം വലുതാണ്. ഇത് നിലവിലുള്ള അവസ്ഥ വെച്ചുള്ള സൂചനയാണ്. ഇത് കുറയുകയോ കൂടുകയോ ചെയ്യാം. അതുകൊണ്ട് നിയന്ത്രണങ്ങൾ എല്ലാം പാലിക്കാനും തീരുമാനങ്ങൾക്ക് ആത്മാർഥമായ പിന്തുണ നൽകാനും ജനങ്ങൾ ഓരോരുത്തരും സന്നദ്ധരാകണം.

ഉറവിടം കണ്ടെത്താൻ സാധിക്കാത്ത കേസുകളുടെ കാര്യത്തിൽ പരിഹാരം കാണാൻ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. നിലവിൽ വളരെ ചുരുക്കം കേസുകളിലേ ഉറവിടം കണ്ടെത്താതെയുള്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു.