വീട് ഉൾപ്പെടെയുള്ള സ്വകാര്യ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമില്ല

post

സംസ്ഥാനത്ത് വീട് നിർമാണം ഉൾപ്പെടെയുള്ള സ്വകാര്യ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് പുനരാരംഭിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. മുടങ്ങിയ മറ്റു നിർമാണ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെട്ടവർ അനുവാദം നൽകും.

സംസ്ഥാനത്ത് പലയിടത്തും നിർമാണ സാമഗ്രികൾക്ക് അമിത വില ഈടാക്കുന്നതായി പരാതിയുണ്ട്. ഇത് തടയാൻ നടപടി സ്വീകരിക്കും. നിർമാണത്തിന് കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രമാണ് തടസമുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.