പ്രവാസി കോവിഡ് ധനസഹായ വിതരണം ആരംഭിച്ചു

post

ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ് പോര്‍ട്ട് എന്നിവയുമായി നാട്ടില്‍ വരുകയും ലോക്ക് ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്തതുമായ പ്രവാസി മലയാളികള്‍ക്ക്  സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം ആരംഭിച്ചു. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്കാണ് തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി തുടങ്ങിയത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ക്ക് എന്‍.ആര്‍.ഒ/ സ്വദേശത്തുള്ള  ജോയിന്റ് ബാങ്ക് അക്കൗണ്ട് , ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകള്‍ സമര്‍പ്പിച്ച ഭാര്യ/ ഭര്‍ത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുന്നത്. എന്‍.ആര്‍.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.