അന്തർജില്ലാ യാത്രയ്ക്ക് പ്രത്യേക വിഭാഗങ്ങൾക്ക് പാസ് വേണ്ട
സർക്കാർ, സ്വകാര്യ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, സർക്കാർ ജീവനക്കാർ, കുടുംബശ്രീ, ശുചീകരണ തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, ഐ. എസ്. ആർ. ഒ, ഐ. ടി. മേഖലയിലെ ജീവനക്കാർ, ഡാറ്റ സെന്റർ ജീവനക്കാർ എന്നിവർക്ക് മറ്റു ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പ്രത്യേക പാസ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർ ഐ. ഡി കാർഡ് കൈയിൽ കരുതിയാൽ മതി. മറ്റു ജില്ലകളിലേക്കുള്ള യാത്രാ പാസ് സംബന്ധിച്ച് ചില കേന്ദ്രങ്ങളിൽ ആശയക്കുഴപ്പം ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇത് വ്യക്തമാക്കിയത്. വൈകിട്ട് ഏഴു മണിക്കും രാവിലെ ഏഴു മണിക്കും ഇവർക്ക് യാത്രാ നിരോധനവും ബാധകമല്ല. അത്യാവശ്യ കാര്യങ്ങൾക്ക് മറ്റുള്ളവർക്ക് അന്തർജില്ലാ യാത്രയ്ക്ക് പോലീസിന്റെ പാസ് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോട്ട്‌സ്‌പോട്ട് മേഖലയിലേക്ക് യാത്ര ചെയ്യാൻ പോലീസ് പാസ് നൽകില്ല. എല്ലാ ദിവസവും ജില്ല വിട്ടു പോയിവരാനും പാസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഐ. എസ്. ആർ. ഒ ജീവനക്കാർക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അവരുടെ സ്ഥാപനത്തിന്റെ ബസിൽ യാത്ര ചെയ്യാനും അനുമതി നൽകിയിട്ടുണ്ട്.