ഓൺലൈൻ പഠനസഹായവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്

post

സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് സംഘടിപ്പിച്ച ടി.വി.ചലഞ്ച് പരിപാടി വന്‍വിജയമായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് ടി.വി.ചലഞ്ച് പരിപാടി സംഘടിപ്പിച്ചത്.

സംസ്ഥാനത്തൊട്ടാകെ 2244 ടെലിവിഷനുകളും 237 സ്മാര്‍ട്ട്ഫോണും 70 ലാപ്ടോപ്പ്/ടാബ്ലെറ്റ് എന്നിവയും 238 ഡി.റ്റി.എച്ച്/കേബിള്‍ കണക്ഷനുകളും ലഭ്യമാക്കാന്‍ പരിപാടിയിലൂടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സിന് കഴിഞ്ഞു.

തിരുവനന്തപുരം റൂറല്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടെലിവിഷനുകളും ലാപ്ടോപ്പും ലഭ്യമാക്കിയത്. 254 ടി.വിയും 30 ലാപ്ടോപ്പ് / ടാബ് എന്നിവയും. ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ വിതരണം ചെയ്തത് കൊച്ചി സിറ്റിയിലാണ്, 71 എണ്ണം. പുതുതായി 50 ഡി.റ്റി.എച്ച്/കേബിള്‍ കണക്ഷനുകള്‍ എടുത്തു നല്‍കി ഇടുക്കി ജില്ല മുന്നിലെത്തി.